കോഴിക്കോട് വൃദ്ധമാതാവിനെ ആക്രമിച്ച് മകനും മരുമകളും; കൂട്ട് നിന്ന് ഭര്‍ത്താവും ഗുരുതര പരിക്ക്
Kerala, 1 ഏപ്രില്‍ (H.S.) കോഴിക്കോട് ബാലുശ്ശേരിയില്‍ മകന്റെയും മരുമകളുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ നടുക്കണ്ടി സ്വദേശി രതിക്കാണു പരുക്കേറ്റത്. രതിയെ ഭര്‍ത്താവ് ഭാസ്‌കരന്‍, മകന്‍ രബിന്‍, മരുമകള്‍ ഐശ്വര്യ
crime


Kerala, 1 ഏപ്രില്‍ (H.S.)

കോഴിക്കോട് ബാലുശ്ശേരിയില്‍ മകന്റെയും മരുമകളുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ നടുക്കണ്ടി സ്വദേശി രതിക്കാണു പരുക്കേറ്റത്. രതിയെ ഭര്‍ത്താവ് ഭാസ്‌കരന്‍, മകന്‍ രബിന്‍, മരുമകള്‍ ഐശ്വര്യ എന്നിവര്‍ ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News