Enter your Email Address to subscribe to our newsletters

Kerala, 14 ഏപ്രില്‍ (H.S.)
ആരെയും വളരെ വേഗം ആകര്‍ഷിക്കുകയും, കൗതുകമുണര്‍ത്തുന്ന ചെയ്യുന്ന പേരോടെ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡോള്‍ബി ദിനേശന്‍ എന്നാണ് ചിത്രത്തിന്റെ പേര്. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക് അജിത് ഈ ചിത്രം നിര്‍മ്മിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ പത്താമതു ചിത്രമാണിത്.
അജിത് വിനായക ഫിലിംസിന്റെ സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലും നിവിന്‍ പോളി നായകനായിരുന്നു. ചര്‍ച്ചയായ ആയിരത്തൊന്നു നുണകള്‍ എന്ന ചിത്രം സംവിധാനം ചെയ്ത് താമര്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദിനേശന്‍ എന്ന ഈ കഥാപാത്രത്തില്‍െ എന്തെല്ലാം കൗതുകങ്ങളാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് വരും ദിനങ്ങളിലെ അപ്‌ഡേഷനിലൂടെ പ്രതീക്ഷിക്കാം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരവും അടുത്തു തന്നെ പുറത്തുവിടുമെന്ന് സംവിധായകന്‍ താമര്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S