Enter your Email Address to subscribe to our newsletters
Kerala, 15 ഏപ്രില്‍ (H.S.)
മാജിക്ക് ഫ്രെയിംമ്പിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും. ഏപ്രില്‍ രണ്ടിന് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്റെ കാര്യത്തില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുകയായിരുന്നു. ചിത്രത്തിന്റെ വാര്‍ത്തകളിലൊന്നും നായകന്റെ പേര് ഉള്‍ക്കൊള്ളിച്ചിരുന്നുമില്ല. പല നടന്മാരുടേയും പേരുകള്‍ സജീവമായി കേള്‍ക്കുകയും ചെയ്യുന്നതിനിടയിലാണ് ഇക്കഴിഞ്ഞ വിഷു നാളില്‍ നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് ഈ അനിശ്ചിതത്ത്വത്തിന് വിരാമമിട്ടത്.
തിരുവനന്തപുരത്ത് ചിത്രീകരണം നടന്നവരുന്ന ഈ ചിത്രത്തിന്റെ പാളയം സാഫല്യം കോംപ്‌ളക്‌സിലെ ലൊക്കേഷനിലാണ് നിവിന്‍ ജോയിന്റ് ചെയ്തത്.
ബോബി സഞ്ജയ് യുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഇമോഷനല്‍ ത്രില്ലര്‍ സിനിമയിലെ ബേബി ഗോളാകുന്നത് പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്.മാജിക്ക് ഫ്രെയിമിന്റെ പ്രൊഡക്ഷന്‍ ഹെഡ് കൂടിയായ അഖില്‍ യശോധരന്റെ കുഞ്ഞാണിത്.മാജിക് ഫ്രെയിംസിന്റെ നാല്‍പ്പതാമതു ചിത്രം കൂടിയാണിത്.
ലിജോ മോളാണു നായിക. സംഗീത പ്രതാപ്,അഭിമന്യു തിലകന്‍, അശ്വന്ത്‌ലാല്‍, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീന്‍, എന്നിവരും, ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
---------------
Hindusthan Samachar / Sreejith S