ടൊവീനോ നായകനാകുന്ന ചിത്രം നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി.
Kerala, 16 ഏപ്രില്‍ (H.S.) ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും, നായിക പ്രിയംവദാ കൃഷ്ണയും ഒരുമിച്ചുള്ള ഗാനമാണ് പ്രകാശനം ചെയ്തിരിക്കുന്നത്. കൈതപ്രം രച
narivetta


Kerala, 16 ഏപ്രില്‍ (H.S.)

ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

ടൊവിനോ തോമസ്സും, നായിക പ്രിയംവദാ കൃഷ്ണയും ഒരുമിച്ചുള്ള ഗാനമാണ് പ്രകാശനം ചെയ്തിരിക്കുന്നത്. കൈതപ്രം രചിച്ച് ജേയ്ക്ക് ബിജോയ്‌സ് ഈണമിട്ട സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച മിന്നല്‍വള കൈയ്യിലിട്ടപെണ്ണഴകേ....എന്ന ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.

വരികളുടെ മികവുകൊണ്ടും, ഈണത്തിന്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും ഈ ഗാനവും ആസ്വാദക മനസ്സില്‍ ഏറെ ഇടം തേടും. ംശയമില്ല. കുട്ടനാടിന്റെ മനോഹാരിത ഏറെ ദൃശ്യഭംഗിയും കൈവരിച്ചിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News