നീലഗിരി ഗൂഡല്ലൂരില്‍ വിനോദയാത്രാ സംഘത്തിന് നേരെ കടന്നല്‍ ആക്രമണം.
Kerala, 2 ഏപ്രില്‍ (H.S.) നീലഗിരി ഗൂഡല്ലൂരില്‍ വിനോദയാത്രാ സംഘത്തിന് നേരെ കടന്നല്‍ ആക്രമണം.ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.രണ്ട് പേർ
Wasp attack


Kerala, 2 ഏപ്രില്‍ (H.S.)

നീലഗിരി ഗൂഡല്ലൂരില്‍ വിനോദയാത്രാ സംഘത്തിന് നേരെ കടന്നല്‍ ആക്രമണം.ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും, മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News