Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. മധുരയിലാണ് പാര്‍്ടി കോണ്‍ഗ്രസ് നടക്കുന്നത്. രാവിലെ 8 മണിക്ക് ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന അംഗം ബിമന്‍ ബസു പതാക ഉയര്‍ത്തി. പത്തു മണിക്ക് പ്രതിനിധി സമ്മേളനം സിപിഎം കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേല്‍ ബി.വി.രാഘവലു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആര് എത്തും. പ്രാധപരിധിയില്‍ ആരൊക്കെ ഒഴിവാകും എന്നതിലാണ് ആകാംക്ഷ നിലനില്‍ക്കുന്നത്. എം.എ.ബേബിയുടെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. ബി.വി.രാഘവലു, അശോക് ധാവ്‌ളെ എന്നീ നേതാക്കളും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക സജീവമായി പരിഗണിക്കപ്പെടുന്നവരാണ്.
പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സിപിഎമ്മിന്റെ സംഘടന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നും യുവാക്കള്‍ സോഷ്യലിസത്തിന്റെ പാതയിലേക്ക് വരുന്നില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ഘടകങ്ങളിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേല്‍ഘടകങ്ങള്‍ കൃത്യമായി ഇടപെടണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ആശാ പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവ് എന്ന് സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട്. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കേഴ്‌സിന് വേണ്ടി തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവരെ പാര്‍ട്ടിയിലേക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പരാമര്‍ശം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായി ആശാ പ്രവര്‍ത്തകര്‍ ചേര്‍ന്നുനില്‍ക്കുകയാണ്. പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും ഇക്കാര്യത്തില്‍ പാര്‍ട്ടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിപിഎം ഭരിക്കുന്ന സര്‍ക്കാരിനെതിരെ കേരളത്തില്‍ സമരം തുടരുമ്പോഴാണ് ആശാവര്‍ക്കര്‍മാരുടെ കാര്യം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്
---------------
Hindusthan Samachar / Sreejith S