വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; ശക്തമായി തിരിച്ചടി നല്‍കി സൈന്യം
Kerala, 2 ഏപ്രില്‍ (H.S.) ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കരാര്‍ പാക് സൈന്യം ലംഘിച്ചത്. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ഇന്ത്യന്‍ പോസ്റ
boader security


Kerala, 2 ഏപ്രില്‍ (H.S.)

ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കരാര്‍ പാക് സൈന്യം ലംഘിച്ചത്. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കൃഷ്ണ ഘാട്ടി ബ്രിഗേഡിന്റെ കീഴിലുള്ള നാന്‍ഗി ടെക്രി ബറ്റാലിയനിലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ പത്ത് ദിവസമായി കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിയവയ്പ്പില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചിരുന്നു. ഇതിനിടെ പാകിസ്ഥാനന്റെ ഭാഗത്തു നിന്നുള്ള വെടിയുതുര്‍ക്കലിനെ സംശയത്തോടെയാണ് സൈന്യം കാണുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News