Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍കാഷിന്റെ വന്‍ ലഹരി വേട്ട. പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ചില ബോട്ടുകള്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കോടികളുടെ ലഹരി കണ്ടെത്തിയത്. 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഹരികടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നാണ് നാവികസേന അറിയിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവെച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ചില സംഘങ്ങള്‍ ലഹരി കടത്താന്‍ ശ്രമിക്കുന്നുവെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനങ്ങളിലാണ് ഐഎന്‍എസ് തര്‍കാഷ് പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്‍ഡമാന്‍ തീരത്ത് നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ മ്യാന്‍മാര്‍ ബോട്ടില്‍ നിന്ന് 5500 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു അത്. ആറ് മ്യാന്‍മാര്‍ പൗരന്മാരും അന്ന് പിടിയിലായി. 35 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് മ്യാന്‍മാര്‍ സംഘത്തില്‍ നിന്ന് പിടികൂടിയത്.
---------------
Hindusthan Samachar / Sreejith S