Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
യുഎഇ ആസ്ഥാനമായ ഇറാനിയന്‍ സാമ്പത്തിക ഗ്രൂപ്പ് മലയാള സിനിമയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ശക്തിയായി മാറുന്നതായി ആരോപണം. ഇറാനിയന്‍ ചലച്ചിത്ര വിതരണ കമ്പനി മലയാള സിനിമ നിര്‍മ്മാണത്തിനടക്കം മുന്‍കൂറായി പണം നല്‍കുകയാണ്. ഇതിലൂടെ സിനിമയുടെ കണ്ടന്റില്‍ അടക്കം നിര്‍ണ്ണായക സ്വാധീനം ഈ സംഘം ആര്‍ജിച്ചു കഴിഞ്ഞു.
വിവാദ ചിത്രമായ എമ്പുരാന്റെ മിഡില്‍ ഈില്‍ വിതരണം ചെയ്യുന്നതചും ഈ കമ്പനി തന്നെയാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായ ചിത്രം ഗുജറാത്ത് കലാപത്തെ അടക്കം തെറ്റായി ചിത്രീകരിച്ച് ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബജ്‌രംഗി എന്ന വില്ലന്‍ കഥാപാത്രത്തിന്റെ നേത്യത്വത്തില്‍ ഹിന്ദു സ്ത്രീ അഭയം നല്‍കുന്ന മുസ്ലീങ്ങളെ ആക്രമിക്കുകയും ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഈ രംഗങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദുക്കളെ മഉഴുവന്‍ നരഭോജികളായി ചിത്രീകരിക്കുയാണെന്ന വിമര്‍ശനം ആര്‍എസ്എസ് മുഖപ്ത്രമായ ഓര്‍ഗനൈസര്‍ വരെ ഉയര്‍ത്തിയുരുന്നു.
വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മോഹന്‍ലാല്‍ അടക്കം ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഈ ചിത്രത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നതില്‍ ഇറാനിയന്‍ വിതരണ കമ്പനിയുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംവിധായകന്‍ പൃഥ്വിരാജിനെയും എഴുത്തുകാരന്‍ മുരളി ഗോപിയെയും ദുബായ് ആസ്ഥാനമായുള്ള സംഘം നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചിരിക്കാമെന്ന് വ്യവസായ മേഖലയിലുള്ളവര്‍ സൂചിപ്പിക്കുന്നത്.
ഇറാനിയന്‍ കമ്പനിയുടെ മാനേജരായി സേവനമനുഷ്ഠിക്കുന്ന ഒരു മലയാളി ഷൂട്ടിംഗ് ലൊക്കേഷനുകള്‍ സന്ദര്‍ശിച്ച് അഡ്വാന്‍സ് പേയ്‌മെന്റായി വലിയ തുക നല്‍കുന്നുണ്ട്. മലയാള സിനിമയില്‍ ഈ ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 200 കോടി കവിഞ്ഞതായാണ് സൂചന. പണം ഒഴുക്കി മലയാള സിനിമയുടെ നിയന്ത്രണം നേടുക എന്നതാകാം ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.
മലയാള സിനിമകളുടെ ഫണ്ടിംഗ് പാറ്റേണുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൊതുബോധത്തെ സ്വാധീനിക്കാനും ഹിന്ദു സംസ്‌കാരത്തെയും പാരമ്പര്യത്തെയും ദുര്‍ബലപ്പെടുത്താനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണോ ഇത്തരം സാമ്പത്തിക ഇടപെടലുകളെന്ന് പരിശോധിക്കേണ്ടതാണ്.
---------------
Hindusthan Samachar / Sreejith S