Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുന്ന പണനയ സമിതിയുടെ യോഗത്തിനു മുന്നോടിയായാണ് പൂനം ഗുപ്തയെ ഡപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് ഉത്തരവിറക്കിയത്. ജനുവരിയില്‍ വിരമിച്ച മൈക്കല്‍ ദേബബ്രത പത്രയുടെ പിന്‍ഗാമിയായാണ് നിയമനം.
പതിനാറാം ധനകാര്യ കമ്മിഷന്റെ ഉപദേശക സമിതിയിലെ അംഗമാണ് പൂനം ഗുപ്ത. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ പൂനം നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ഗ്ലോബല്‍ മാക്രോ ആന്‍ഡ് മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ മുഖ്യ ഗവേഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S