Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
ശബരിമലയിൽ ഇനി ഉത്സവ നാളുകൾ
രാവിലെ 9.45 നും 10.45 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി, എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച തൃക്കൊടി ശ്രീ കോവിലിൽ എത്തിച്ച് വാഹന ചൈതന്യം സന്നിവേശിപ്പിച്ച ശേഷം കൊടിമരച്ചുവട്ടിൽ എത്തിച്ചു. കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് പ്രശാന്ത്, അംഗം അഡ്വ. എ .അജികുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR