സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റനായി മടങ്ങിയെത്തും;വിക്കറ്റ് കീപ്പിങ്ങിന് അനുമതി
Kerala, 2 ഏപ്രില്‍ (H.S.) രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ മടങ്ങിയെത്തും. വിക്കറ്റ് കീപ്പിങ്ങിന് സഞ്ജുവിന് ബിസിസിഐ അനുമതി നല്‍കി. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിന
sanju


Kerala, 2 ഏപ്രില്‍ (H.S.)

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ മടങ്ങിയെത്തും. വിക്കറ്റ് കീപ്പിങ്ങിന് സഞ്ജുവിന് ബിസിസിഐ അനുമതി നല്‍കി. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചത്. പരിശോധനകള്‍ക്കായി കഴിഞ്ഞദിവസം സഞ്ജു ബെംഗളൂരുവിലെത്തിയിരുന്നു. ഇതോടെ ഇംപാക്റ്റ് പ്ലെയറായി ഇത്തവണ മൂന്ന് മത്സരങ്ങള്‍ കളിച്ച സഞ്ജു, അടുത്ത മത്സരം മുതല്‍ മുഴുവന്‍ സമയവും കളിക്കും. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News