Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
വഖഫ് നിയമദേഭഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. കേന്ദ്ര പാര്‍ലമെന്ററി വകുപ്പ് മന്ത്രി കൂടിയായ ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്‍ അവതരണം. ില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. ബില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് ബില്ലില്‍ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ബില്‍ ജെ.പി.സിക്ക് വിട്ടത്. കമ്മിറ്റി അവരുടെ നിര്‍ദേശങ്ങള്‍ അറിയിച്ചതായി ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നല്‍കി. ിഇപ്പോഴത്തെ ജെ.പി.സികള്‍ തലച്ചോര്‍ ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസ് കാലത്തേത് പോലെ വെറുതേ റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കുകയല്ല -അമിത് ഷാ പറഞ്ഞു.
നിലവില്‍ 542 എം.പിമാരുള്ള ലോക്‌സഭയില്‍ 272 എം.പിമാരുടെ പിന്തുണ മതി ബില്‍ പാസാക്കാന്‍. എന്നാല്‍, നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ 293 എം.പിമാരുണ്ട്. ഇന്‍ഡ്യ സഖ്യത്തിന് 238 എം.പിമാരാണുള്ളത്. മുസ്‌ലിം വോട്ടര്‍മാരെ പൂര്‍ണമായും കൈവിടാനാവില്ലെന്ന് കരുതുന്ന എന്‍.ഡി.എ സഖ്യകക്ഷികളില്‍ തെലുഗുദേശം പാര്‍ട്ടിക്ക് 16ഉം ജനതാദള്‍ യുവിന് 12ഉം എല്‍.ജെ.പി (രാം വിലാസ്)ക്ക് അഞ്ച് എം.പിമാരുമാണ് ലോക്‌സഭയിലുള്ളത്. ഇവര്‍ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
---------------
Hindusthan Samachar / Sreejith S