Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
വഖഫ് ഭേദഗതി ബില്‍ അല്‍പസമയത്തിനകം കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അവതരിപ്പിക്കും. സംയുക്ത പാര്‍ലമെന്ററി സമിത നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് അവതരിപ്പിക്കുന്നത്. ഇന്നു ചരിത്രപരമായ ദിവസമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. കോടിക്കണക്കിന് മുസ്ലിംകള്‍ മാത്രമല്ല, മുഴുവന്‍ രാജ്യവും ബില്ലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ നാളെ രാജ്യസഭയിലും അവതിരിപ്പിച്ച് പാസാക്കാണ് സര്‍ക്കാരിന്റെ നീക്കം.
ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. 8 മണിക്കൂറാണ് ബില്ലില്‍ ചര്‍ച്ച നഇശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ എതിര്‍ക്കും എന്ന് ഉറപ്പായതോടെ വോട്ടെടുപ്പ് ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S