മധ്യപ്രദേശില്‍ രണ്ട് വനിതാ നക്‌സല്‍ നേതാക്കളെ വധിച്ച് സൈന്യം
Kerala, 2 ഏപ്രില്‍ (H.S.) മധ്യപ്രദേശില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനിതാ നക്‌സല്‍ നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബിച്ചിയ പൊലീസ് സ്റ്റേഷന്‍ പരിധിയ
naxal


Kerala, 2 ഏപ്രില്‍ (H.S.)

മധ്യപ്രദേശില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനിതാ നക്‌സല്‍ നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബിച്ചിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു SLR റൈഫിള്‍, ഓര്‍ഡിനറി റൈഫിള്‍, വയര്‍ലെസ് സെറ്റ്, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മറ്റുവസ്തുക്കള്‍ എന്നിവ മാവോയിസ്റ്റുകളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഛത്തീസ്ഗഡില്‍ 16 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. സുക്മ-ദന്തേവാഡ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി നക്‌സല്‍ ശക്തികേന്ദ്രങ്ങളില്‍ സുരക്ഷാസേനയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തുടരുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News