Enter your Email Address to subscribe to our newsletters
Kerala, 20 ഏപ്രില്‍ (H.S.)
മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോട് കടം വീട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (54 പന്തില്‍ പുറത്താവാതെ 73), ദേവ്ദത്ത് പടിക്കല്‍ (35 പന്തില്‍ 61) എന്നിവരാണ് ആര്‍സിബിയുടെ വിജയശില്‍പ്പികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
---------------
Hindusthan Samachar / Roshith K