ഇന്ത്യൻ പുരുഷ താരങ്ങൾക്കുള്ള വാർഷിക കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ ; ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ തിരിച്ചെത്തി, പന്തിന് സ്ഥാനക്കയറ്റം
Kerala, 21 ഏപ്രില്‍ (H.S.) ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടീമിന്റെ വാർഷിക കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) . 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 34 കളിക്കാരെ ഉൾപ്പെടുത്തിയാണ് കരാർ . രോഹിത് ശർമ്മ, വി
ഇന്ത്യൻ പുരുഷ താരങ്ങൾക്കുള്ള വാർഷിക കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ച്  ബിസിസിഐ ; ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ തിരിച്ചെത്തി, പന്തിന് സ്ഥാനക്കയറ്റം


Kerala, 21 ഏപ്രില്‍ (H.S.)

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടീമിന്റെ വാർഷിക കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) . 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 34 കളിക്കാരെ ഉൾപ്പെടുത്തിയാണ് കരാർ . രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് മുൻനിര താരങ്ങളിൽ ഉൾപ്പെട്ടത്. കഴിഞ്ഞ തവണ ഉള്ള 30 നേക്കാൾ 4 പേരെ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിനാനെ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം വരെ ബി ഗ്രേഡിലുണ്ടായിരുന്ന ഋഷഭ് പന്തിന് സ്ഥാനക്കയറ്റം നൽകി അശ്വിന് പകരം എ ഗ്രേഡിലേക്ക് മാറ്റി. ശ്രേയസ് അയ്യർ ബി ഗ്രേഡിലേക്ക് തിരിച്ചെത്തി. ഇഷാൻ കിഷനോടൊപ്പം അയ്യർക്കും കേന്ദ്ര കരാറുകളിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു . എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് ഇരുവരും തിരിച്ചെത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News