Enter your Email Address to subscribe to our newsletters

Kerala, 22 ഏപ്രില്‍ (H.S.)
മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കോംബോയിലെ ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനയില്‍ ആരംഭിച്ചു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
മണ്ടന്മാര്‍ ലണ്ടന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനില്‍ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. പൂന നഗരത്തെ അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യന്‍ അന്തിക്കാട് നടത്തുന്നത്.ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് പൂനയിലെ ചിത്രീകരണം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് ലാലു അലക്‌സ്, സംഗീത് പ്രതാപ്,മാളവിക മോഹന്‍,സംഗീത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S