Enter your Email Address to subscribe to our newsletters
Kerala, 26 ഏപ്രില്‍ (H.S.)
മനോജ് എബ്രഹാം ഐപിഎസ് ഇനി ഫയർഫോഴ്സ് മേധാവിയാകും. DGP യായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 30 ന് പത്മകുമാർ ഐപിഎസ് വിരമിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാം എത്തുന്നത്.
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ് എബ്രഹാം.
മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേല്‍ക്കും.1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR