Enter your Email Address to subscribe to our newsletters
Kerala, 26 ഏപ്രില്‍ (H.S.)
ജയ്പൂർ:മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ബങ്കറുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി പാകിസ്ഥാൻ സൈന്യം. സുരക്ഷാ നടപടികളുടെ ഭാഗമായി പാകിസ്ഥാൻ റേഞ്ചേഴ്‌സിനെയും ബോർഡർ ആക്ഷൻ ടീമിനെയും (ബിഎടി) ഈ ബങ്കറുകളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സിന്ധിൽ ഒരു മെഡിക്കൽ സംഘം ഒരു യുദ്ധാഭ്യാസം നടത്തിയിട്ടുണ്ട്. യുദ്ധഭീതി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് പാകിസ്ഥാൻ എന്ന വിലയിരുത്തലാണ് ഉയർന്നു വരുന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരവധി ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
---------------
Hindusthan Samachar / Roshith K