Enter your Email Address to subscribe to our newsletters
Kerala, 26 ഏപ്രില്‍ (H.S.)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ ഡോ ദിവ്യ എസ് അയ്യർ അവതരിപ്പിച്ചു. തുറമുഖ പദ്ധതിയുടെ ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററുകളും, യാർഡും ബർത്തും പുലിമുട്ടും സന്ദർശിച്ചു. ടഗ് ബോട്ടിൽ യാത്ര ചെയ്ത് തുറമുഖ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. കണ്ടെയ്നർ നീക്കം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കി.
---------------
Hindusthan Samachar / Sreejith S