Enter your Email Address to subscribe to our newsletters
Kerala, 26 ഏപ്രില്‍ (H.S.)
ദില്ലി: വിഡി സവർക്കറിനെതിരായ പരാമർശത്തിൽ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുൽഗാന്ധിയോട് പൂനെ കോടതി. സവർക്കറുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടി. ലണ്ടനിൽ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
സ്വതന്ത്ര സമര സേനാനികളെ അധിക്ഷേപിക്കുന്നത് രാഹുൽ ഗാന്ധി തുടർന്നാൽ സ്വമേധയാ കേസ് എടുക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ഇങ്ങനെ പോവുകയാണെങ്കിൽ മഹാത്മാ ഗാന്ധിയെയും രാഹുൽ അധിക്ഷേപിക്കുമെന്ന് വിമർശിക്കുകയും ചെയ്തു.
---------------
Hindusthan Samachar / Roshith K