ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സൈന്യം; AK-47 റൈഫിളുകള്‍ പിടികൂടി
Kerala, 26 ഏപ്രില്‍ (H.S.) ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ പരിശോധന തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം. ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ് വാര ജില്ലയിലുള്ള മച്ചില്‍ ഏരിയയിലാണ് ഭീകരരുടെ ഒളിസങ്കേതമാണ് തകര്‍ത്തത്. ഇന്റലിജന്‍സ് വിവ
terror raid


Kerala, 26 ഏപ്രില്‍ (H.S.)

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ പരിശോധന തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം. ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ് വാര ജില്ലയിലുള്ള മച്ചില്‍ ഏരിയയിലാണ് ഭീകരരുടെ ഒളിസങ്കേതമാണ് തകര്‍ത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. ല്‍ . സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ഇന്ത്യന്‍ സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. 5 എകെ-47 റൈഫിളുകള്‍, 8 എകെ-47 മാഗസീനുകള്‍, പിസ്റ്റല്‍, പിസ്റ്റല്‍ മാഗസീന്‍, എകെ-47ന്റെ 660 തിരകള്‍, തുടങ്ങി നിരവധി വെടിക്കോപ്പുകള്‍ സുരക്ഷാസേന പിടിച്ചെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News