ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു കാര്യത്തിനും സഭ കൂട്ടുനില്‍ക്കില്ല:സിറോ മലബാർ സഭാ
Kerala, 3 ഏപ്രില്‍ (H.S.) ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു കാര്യത്തിനും സഭ കൂട്ടുനില്‍ക്കില്ലെന്ന് സിറോ മലബാർ സഭാ വക്താവ് ആന്റണി വടക്കേക്കര.വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ ആരും ക
Antony vadakkekara


Kerala, 3 ഏപ്രില്‍ (H.S.)

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു കാര്യത്തിനും സഭ കൂട്ടുനില്‍ക്കില്ലെന്ന് സിറോ മലബാർ സഭാ വക്താവ് ആന്റണി വടക്കേക്കര.വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ ആരും കവർന്നെടുക്കാത്ത രീതിയില്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ സർക്കാരിന് നിലപാടുണ്ടാവണം എന്നാണ് സഭ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡില്‍ ഹിന്ദുക്കളല്ലാത്തവരെ വെച്ചാല്‍ ഹൈന്ദ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാമെന്നും അത് പോലെ വഖഫ് ബോർഡിലേക്ക് മുസ്ലീങ്ങളല്ലാത്തവരെ വെക്കുമ്ബോള്‍ അവർക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാവും. അത് നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ നിലപാട് എതെങ്കിലും ഒരു മതവിഭാഗത്തിന് എതിരല്ലെന്നും രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമല്ലെന്നും സഭാ വക്താവ് പറഞ്ഞു.

ഈ വിഷയത്തില്‍ ഒരു തുറന്ന പിന്തുണ നല്‍കാനല്ല സഭ ആഗ്രഹിക്കുന്നത്. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ വേദനയും ദുഃഖവും എന്താണെന്ന് മനസിലാക്കി അത് കൈകാര്യം ചെയ്യാനാണ് സഭ തീരുമാനിച്ചതെന്നും അതിന് വേണ്ടിയാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ചതെന്നും ആന്റണി വടക്കേക്കര പറഞ്ഞു. ആ നിലപാടില്‍ ഞങ്ങള്‍ക്ക് മാറ്റമല്ല. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണം. മൗലികമായ പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News