Enter your Email Address to subscribe to our newsletters
Kerala, 3 ഏപ്രില്‍ (H.S.)
വിവരാവകാശ കമ്മീഷണർ കെ. നടരാജനെതിരായ നടപടി പിൻവലിക്കാൻ അനുമതി തേടി ഗവർണറുടെ സെക്രട്ടറി സുപ്രീം കോടതിക്ക് കത്ത് നല്‍കി.എന്നാല്‍, കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി പിൻവലിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
വി.എസ്, അച്യുതാനന്ദൻ പ്രതിയായിരുന്ന അനധികൃത ഭൂമിദാന കേസ് അന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥനുമേല്‍ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് നടരാജനെതിരെ നടപടിയെടുത്തത്. 2010-ല്‍ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തന്റെ ബന്ധുവായ ആലപ്പുഴ സ്വദേശി ടി.കെ, സോമന് അനധികൃതമായി 2.33 ഏക്കർ ഭൂമി പതിച്ച് നല്‍കാൻ ഉത്തരവിട്ടതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസില്‍ വി.എസ്. ആയിരുന്നു ഒന്നാം പ്രതി.
വിജിലൻസ് അന്വേഷണത്തില്‍ മുൻ ഡിഐജിയും വിവരാവകാശ കമ്മീഷനിലെ അംഗവും ആയിരുന്ന കെ. നടരാജൻ ഇടപെട്ടിരുന്നു എന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്ത് വന്നിരുന്നു. കേസ് അന്വേഷിച്ച വിജിലൻസ് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ വിവരാവകാശ കമ്മീഷണർ കെ. നടരാജൻ ഫോണില്‍ ഇരുപതോളം തവണ വിളിച്ച് വി.എസിനെ കുറ്റവിമുക്തനാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ രേഖകളാണ് പുറത്ത് വന്നത്. തുടർന്ന് നടരാജനെ വിവരാവകാശ കമ്മീഷണർ സ്ഥാനത്തുനിന്ന് ഉമ്മൻ ചാണ്ടി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR