ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി; വിപ്പുണ്ടായിട്ടും വിട്ടുനിന്നു
Kerala, 3 ഏപ്രില്‍ (H.S.) ന്യൂഡൽഹി: ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ വിപ്പ് ഉണ്ടായിട്ടും പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ രാഹുൽ ഗാന്ധിയും​ ലോക്സഭയിലെത്തിയിരു
ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി


Kerala, 3 ഏപ്രില്‍ (H.S.)

ന്യൂഡൽഹി: ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ വിപ്പ് ഉണ്ടായിട്ടും പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ രാഹുൽ ഗാന്ധിയും​ ലോക്സഭയിലെത്തിയിരുന്നില്ല. എന്നാൽ, പിന്നീട് അദ്ദേഹം ലോക്സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനിൽക്കുകയായിരുന്നു.

അതേസമയം 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 390 പേർ പ​ങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികൾ വോട്ടിനിട്ടു.

---------------

Hindusthan Samachar / Roshith K


Latest News