Enter your Email Address to subscribe to our newsletters
Kerala, 3 ഏപ്രില്‍ (H.S.)
ലോക്സഭയില്‍ പാസായ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാല്‍ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകും. തുടര്‍ന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.
14 മണിക്കൂറോളം നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിലാണ് വഖഫ് ബില്‍ ലോക്സഭയില്‍ പാസായത്. ്. ബില്‍ വ്യവസ്ഥകള്‍ ഉയര്‍ത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ആരോപണ-പ്രത്യാരോപണങ്ങള്‍ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങള്‍ സജീവ ചര്‍ച്ച ഉയര്‍ത്തി. 283 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. 232എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു. 12 മണിക്കൂറിലേറെ ചര്‍ച്ച നീണ്ടു.
ബില്ലിനെ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. കേരളത്തിലെ മുനമ്പം വിഷയവും ചര്‍ച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. രാജ്യസഭയിലുംസമാനമായ അവസ്ഥ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ാേ
---------------
Hindusthan Samachar / Sreejith S