Enter your Email Address to subscribe to our newsletters
Kerala, 30 ഏപ്രില്‍ (H.S.)
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഇന്‍വസ്റ്റിഗേഷന്‍ തഗ്ഗ് പൂര്‍ത്തിയായി. പ്ലാന്‍ ബാലു - എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സന്ധ്യാ സുരേഷ്, നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലു എസ്.നായരാണ്. ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്റെ തികഞ്ഞ ഉദ്വേഗവും ഏറെ സസ്‌പെന്‍സും നിലനിര്‍ത്തുന്നതാണ് ചിത്രം.
.ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, സായ് കുമാര്‍, വിനയപ്രസാദ്, ബിന്ദു പണിക്കര്‍, സാധിക വേണുഗോപാല്‍, സഖറിയ പൗലോസ് ദേവ്, ബാലു എസ്.നായര്‍, സി.എം. ജോര്‍ജ്, സന്ധ്യ, ക്ലയര്‍ സി, ജോണ്‍ ജോര്‍ജ് പുളിക്കന്‍, സുധിമോള്‍, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.
---------------
Hindusthan Samachar / Sreejith S