Enter your Email Address to subscribe to our newsletters

Kerala, 11 മെയ് (H.S.)
പാകിസ്ഥാൻ എന്തെങ്കിലും നടപടിക്ക് മുതിർന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും എന്ത് തിരിച്ചടി ഉണ്ടാകുമെന്ന് അവർക്ക് അറിയാം എന്ന് വ്യക്തമാക്കി നാവിക സേനാ വൈസ് അഡ്മിറൽ എ എൻ പ്രമോദ്. പാകിസ്താനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് സേനകളും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഭാഗമായിട്ടായിരിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ഞാൻ ഒരു കാര്യം പറയാം, ബാക്കി നിങ്ങൾ മനസിലാക്കിക്കോളൂ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ സംഭാഷണം തുടങ്ങിയത്. തുടർന്നാണ് ഇനിയൊരു ആക്രമണം ഉണ്ടാവുകയാണെങ്കിൽ തിരിച്ചടി ശക്തമായിരിക്കും എന്ന പ്രഖ്യാപനം ഇന്ത്യൻ നാവിക സേന നടത്തിയത്.
പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ആദ്യ ദിവസം മുതൽ അളന്നതും, ആനുപാതികവും, തീവ്രത വർദ്ധിപ്പിക്കാത്തതും, ഉത്തരവാദിത്തമുള്ളതുമായിരുന്നു എന്ന് വൈസ് അഡ്മിറൽ എടുത്തുപറഞ്ഞു. തന്ത്രപരമായ സൈനിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യൻ നാവികസേന, കരസേന, വ്യോമസേന എന്നിവ തമ്മിലുള്ള ഏകോപിത സമീപനം അദ്ദേഹം എടുത്തു പറഞ്ഞു.
കടലിൽ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന മികവാണ് വെടിനിർത്തലിനുള്ള പാകിസ്ഥാന്റെ അടിയന്തര അഭ്യർത്ഥനയ്ക്ക് കാരണമായത് വൈസ് അഡ്മിറൽ പ്രമോദ് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K