ഐപിഎല്‍ പുനരാരംഭിക്കുന്നു, തീയതികളായി, വിദേശതാരങ്ങൾ തിരിച്ചത്തും,
Kerala, 11 മെയ് (H.S.) മുംബൈ: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം 15നോ 16നോ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആല
ഐപിഎല്‍ പുനരാരംഭിക്കുന്നു, തീയതികളായി, വിദേശതാരങ്ങൾ തിരിച്ചത്തും,


Kerala, 11 മെയ് (H.S.)

മുംബൈ: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം 15നോ 16നോ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധരംശാല ഒഴികെയുള്ള വേദികളിലെല്ലാം മുന്‍ നിശ്ചയപ്രകാരം മത്സരം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോട് മടങ്ങിയെത്താനും ടീമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News