Enter your Email Address to subscribe to our newsletters

Kerala, 12 മെയ് (H.S.)
ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വരുന്ന സൈനികരുടെ വീടുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ .മുമ്പ് വിരമിച്ച സൈനികര്‍ക്കോ അതിര്‍ത്തികളില്‍ നിയമിക്കപ്പെട്ടവര്‍ക്കോ മാത്രമായിരുന്നു ഇളവ് . എന്നാല്‍ ഇപ്പോള്‍ എല്ലാ സജീവ സൈനികരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം .
' ഈ തീരുമാനം കരസേന, നാവികസേന, വ്യോമസേന, സിആര്‍പിഎഫ്, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്,'' കല്യാണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ഉദ്യോഗസ്ഥരോ അവരുടെ പങ്കാളിയോ താമസിക്കുന്നതോ സംയുക്തമായി സ്വന്തമാക്കിയതോ ആയ സ്വത്തുക്കള്‍ക്ക് ഈ ഇളവ് ബാധകമാണ്.
---------------
Hindusthan Samachar / Sreejith S