Enter your Email Address to subscribe to our newsletters
Kerala, 12 മെയ് (H.S.)
ക്വറ്റ: ഇന്ത്യ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടെങ്കിലും പാക്സിതാനിൽ പ്രശ്നങ്ങൾ തീരുന്നില്ല എന്ന റിപോർട്ടുകൾ പുറത്ത്. 51 ഇടങ്ങളിലായി പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടത്തിയെന്ന അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി രംഗത്ത് വന്നു . 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെയും ഐഎസ്ഐയെയും ലക്ഷ്യമിട്ട് നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാൻ ഒരേ സമയം ഭീകരത വളർത്തുകയും സമാധാനം പറയുകയുമാണ് ചെയ്യുന്നത്. പാകിസ്ഥാനിൽ നിന്നുള്ള സമാധാനം, വെടിനിർത്തൽ, സാഹോദര്യം എന്നിവയെക്കുറിച്ചുള്ള ഓരോ വാക്കും വെറും വഞ്ചനയും താൽക്കാലിക യുദ്ധ തന്ത്രവും മാത്രമാണെന്ന് ഇന്ത്യയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രസ്താവനയിൽ ബി എൽ എ വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Roshith K