Enter your Email Address to subscribe to our newsletters

Kerala, 12 മെയ് (H.S.)
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം മഹേഷ് ബാബു ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉള്‍പ്പെട്ട കേസിലാണ് നടനെ ചോദ്യം ചെയ്യുന്നത്. പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു.
ഏപ്രില്‍ 27 ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്ത് ഷൂട്ടിങിലാണെന്ന കാരണത്താല്‍ തീയതി മാറ്റി വാങ്ങുകയായിരുന്നു. തിയതി ലഭിച്ചു.100 കോടിയുടെ അനധികൃത പണമിടപാടികളും 74.5 ലക്ഷം രൂപയുമാണ് സുരാന ഗ്രൂപിന്റെ അനുബന്ധ സ്ഥാപനങ്ങളായ സായ് സൂര്യ ഡവലപ്പേഴ്‌സിന്റെയും ഭാഗ്യനഗര്‍ പ്രോപര്‍ട്ടീസിന്റെയും ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ ഇ.ഡി കണ്ടെത്തിയത്.
---------------
Hindusthan Samachar / Sreejith S