കറാച്ചിയിലും ലഹോറിലും ഇസ്‌ലാമാബാദിലും ആക്രമണം നടത്തി; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം
Kerala, 12 മെയ് (H.S.) പാക്കിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‌ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍
indian army


Kerala, 12 മെയ് (H.S.)

പാക്കിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‌ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സേനകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലഫ്.ജന.രാജീവ് ഖായ്, നേവി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എ.എന്‍.പ്രമോദ്, മേജര്‍ ജനറല്‍ എസ്.എസ്.ശാര്‍ദ -എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ആകാശ് പ്രതിരോധ മിസൈല്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ നൂര്‍ഖാന്‍, റഹിംയാര്‍ഖാന്‍ വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. ഇന്ത്യ ലക്ഷ്യം വച്ച പ്രദേശങ്ങളും ചില വിഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News