പ്രാധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ഒപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കും
Kerala, 12 മെയ് (H.S.) ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തുക. പാകിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി രാജ
pm modi


Kerala, 12 മെയ് (H.S.)

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തുക. പാകിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. ഇതുവരേയും ഉദ്യോഗസ്ഥരാണ് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചിരുന്നത്.

സേനാ മേധാവിമാരുമായടക്കം നിരവനധി തവണ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. കൂടാതെ ഒപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതും പ്രധാനമന്ത്രിയാണ്. നിര്‍ണ്ണായക ആക്രമണം നടന്ന ദിവസം പുലര്‍ച്ചെ വരെ പ്രധാനമന്ത്രി നടപടി വിലയിരുത്തുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News