ഡിറ്റക്ടീവ് ഉജ്ജ്വലന്‍ മെയ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിന് എത്തും
Kerala, 14 മെയ് (H.S.) വീക്കെന്റെ ബ്ലോഗ് ബസ്റ്റാഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് നവാഗതരായ ഇന്ദ്രനില്‍ ഗോപീകൃഷ്ണന്‍ - രാഹുല്‍.ജി. എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയായി. മെ
UJALAN


Kerala, 14 മെയ് (H.S.)

വീക്കെന്റെ ബ്ലോഗ് ബസ്റ്റാഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് നവാഗതരായ ഇന്ദ്രനില്‍ ഗോപീകൃഷ്ണന്‍ - രാഹുല്‍.ജി. എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയായി. മെയ് ഇരുപത്തിമൂന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ഹ്യൂമര്‍ ത്രില്ലര്‍ സിനിമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

ഒരു നാട്ടില്‍ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തുവാനെത്തുന്ന ഡിറ്റക്ടീവ് ഉജ്വലന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ നല്‍കുന്നതായിരിക്കും. ഉജ്ജ്വലനെ ധ്യാന്‍ ശ്രീനിവാസനാണ് അവതരിപ്പിക്കുന്നത്. സിജുവില്‍സനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. : കോട്ടയം നസീര്‍, നിര്‍മ്മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായര്‍, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News