Enter your Email Address to subscribe to our newsletters
Kerala, 15 മെയ് (H.S.)
കോഴിക്കോട് ∙ തപാൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യ മുന്നണി ഇവിഎമ്മിനെ എന്തിനാണ് എതിർക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് ഇവിഎമ്മിനെ എതിർത്തു തുടങ്ങിയത്. കോൺഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിപ്പിച്ചതാണ് ഇന്ത്യ മുന്നണിയെ അസ്വസ്ഥമാക്കുന്നത്. കെ സുരേന്ദ്രൻ പറഞ്ഞു.
---------------
Hindusthan Samachar / Roshith K