Enter your Email Address to subscribe to our newsletters
Kerala, 18 മെയ് (H.S.)
ഇടക്കൊച്ചിയില്‍ വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ഇടക്കൊച്ചി സ്വദേശി ജോണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തില്‍ കണ്ട പരിക്കുകള്‍ കൊലപാതക സൂചനയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മകൻ കുറ്റം സമ്മതിച്ചു. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് മൊഴി നല്‍കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR