Enter your Email Address to subscribe to our newsletters
Kerala, 18 മെയ് (H.S.)
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം തുടരുന്നു. ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തുണിക്കടയിലാണ് തീപടർന്നിരിക്കുന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതല്‍ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവില്‍ സ്ഥലത്തുള്ളത്. കൂടുതല്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസുകള്‍ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബില്‍ഡിങ്ങില്‍ പ്രവൃത്തിച്ചിരുന്ന കടകള്‍ പൂട്ടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും ആളപായമില്ലെന്നാണ് സൂചന.
റോഡ് അടച്ചതോടെ നഗരത്തില്‍ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR