Enter your Email Address to subscribe to our newsletters
Kerala, 18 മെയ് (H.S.)
ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യുടെ ക്ഷണപ്രകാരമാണ് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പാകിസ്ഥാൻ സന്ദർശിച്ചതെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രൂക്ഷ വിമർശനം ഉന്നയിച്ചു. പരിശീലനം സ്വീകരിക്കാൻ ഗൊഗോയ് പാകിസ്ഥാനിലേക്ക് പോയെന്നും ആ രേഖ ഞങ്ങളുടെ പക്കലുണ്ട് എന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ആഭ്യന്തര വകുപ്പിൽ നിന്ന് കത്ത് ലഭിച്ചതിന് ശേഷമാണ് ഗൗരവ് ഗൊഗോയ് അവിടെ പോയത്. പാകിസ്ഥാൻ സർക്കാരിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം അവിടെ പോയത്. വിദേശകാര്യ, സാംസ്കാരിക മന്ത്രാലയമല്ല; പാകിസ്ഥാൻ ആഭ്യന്തര വകുപ്പിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം അവിടെ പോയത്. ഇത് ഗുരുതരമായ കാര്യമാണ്. ശർമ്മ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K