കളിക്കുന്നതിനിടെ തെരുവ് നായയുടെ ആക്രമണം; കോഴിക്കോട് അഞ്ചുവയസുകാരൻ ആശുപത്രിയില്‍
Kerala, 18 മെയ് (H.S.) കോഴിക്കോട് അഞ്ച് വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. കുറ്റിച്ചിറ കോയപറമ്ബത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് പരിക്കേറ്റത്. കുട്ടിയുടെ കൈയ്ക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കേറ്റു. ഇവാനെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക
Street dog


Kerala, 18 മെയ് (H.S.)

കോഴിക്കോട് അഞ്ച് വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. കുറ്റിച്ചിറ കോയപറമ്ബത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് പരിക്കേറ്റത്.

കുട്ടിയുടെ കൈയ്ക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കേറ്റു. ഇവാനെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. വീട്ടില്‍ നിന്ന് അമ്ബത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News