Enter your Email Address to subscribe to our newsletters
Kerala, 18 മെയ് (H.S.)
പരിയാരം ∙ കടന്നപ്പള്ളി പുത്തൂർ കുന്നിലെ കോൺഗ്രസ് ഓഫിസ് ഇന്ദിരാജി മന്ദിരത്തിനുനേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണു ജനാലകൾ എറിഞ്ഞു തകർത്തും കൊടിമരങ്ങൾ പിഴുതെറിഞ്ഞും അക്രമം നടത്തിയത്. ഇതു നാലാം തവണയാണ് ഇന്ദിരാജി മന്ദിരം ആക്രമിക്കുന്നത്. സിപിഎം പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കെപിസിസി അംഗം എം.പി.ഉണ്ണിക്കൃഷ്ണൻ, ഡിസിസി സെക്രട്ടറി കെ.ബ്രിജേഷ് കുമാർ, എൻ.ജി.സുനിൽ പ്രകാശ്, രാജേഷ് മല്ലപ്പള്ളി, കെ.പി.ജനാർദനൻ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
---------------
Hindusthan Samachar / Roshith K