തലശേരിയിൽ പിടിയിലായ മണിപ്പുർ സ്വദേശിക്ക് നിരോധിത സംഘടനയുമായി ബന്ധം
Kerala, 18 മെയ് (H.S.) കണ്ണൂർ ∙ തലശേരിയിൽ പിടിയിലായ മണിപ്പുർ കലാപക്കേസ് പ്രതിയും മെയ്തെയ് വിഭാഗക്കാരനുമായ രാജ് കുമാറിനു നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി (യുഎൻഎൽഎഫ്) ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പ്രതിയെ മാസങ്ങൾനീണ്ട അന്വേഷണത്തില
തലശേരിയിൽ പിടിയിലായ മണിപ്പുർ സ്വദേശിക്ക് നിരോധിത സംഘടനയുമായി ബന്ധം


Kerala, 18 മെയ് (H.S.)

കണ്ണൂർ ∙ തലശേരിയിൽ പിടിയിലായ മണിപ്പുർ കലാപക്കേസ് പ്രതിയും മെയ്തെയ് വിഭാഗക്കാരനുമായ രാജ് കുമാറിനു നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി (യുഎൻഎൽഎഫ്) ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പ്രതിയെ മാസങ്ങൾനീണ്ട അന്വേഷണത്തിലൂടെ, കേരള പൊലീസിനുപോലും വിവരം കൈമാറാതെയാണ് എൻഐഎ അറസ്റ്റു ചെയ്തത്.

യുഎൻഎൽഎഫിൽ നിന്നും സായുധപരിശീലനം നേടിയ ആളാണ് രാജ് കുമാർ. ചെവിക്കു കീഴെയായി കഴുത്തിൽ ഇയാൾ പ്രത്യേകരീതിയിൽ പച്ചകുത്തിയിരുന്നതാണ് എൻഐഎയ്ക്ക് തിരിച്ചറിയാൻ എളുപ്പമാക്കിയത്. തലശേരിയിലെ ഹോട്ടലിൽ തൊഴിലാളികളെ തേടി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാൽ ജോലിക്കെടുത്തവരിൽ അധികവും മണിപ്പുരിൽ നിന്നുള്ളവരാണ്. നാലുദിവസം മുൻപാണ് രാജ് കുമാർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്.

---------------

Hindusthan Samachar / Roshith K


Latest News