Enter your Email Address to subscribe to our newsletters
Kerala, 18 മെയ് (H.S.)
കോഴിക്കോട്∙ സരോവരം തണ്ണീർത്തട പ്രദേശത്തു കണ്ടൽക്കാടുവെട്ടി അനധികൃതമായി റോഡ് നിർമിക്കാൻ ശ്രമിച്ച സംഭവത്തിൽ റവന്യു വിഭാഗം കസ്റ്റഡിയിൽ സൂക്ഷിച്ച മണ്ണുമാന്തി യന്ത്രം കഴിഞ്ഞ ദിവസം രാത്രി കടത്തിക്കൊണ്ടുപോയി.
വ്യാഴാഴ്ച രാത്രി വരെ മണ്ണുമാന്തി സ്ഥലത്തുണ്ടായിരുന്നതായി വാഴാത്തിരുത്തിയിലെ നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച കാണാതായതിനെ തുടർന്നു സരോവരം തണ്ണീർത്തട പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരാണു റവന്യു വിഭാഗത്തെയും പൊലീസിനെയും വിവരം അറിയിച്ചത്. വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
വാഹനം സ്ഥലത്തു നിന്നു നീക്കി കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതു റവന്യു വിഭാഗം ആണെന്നായിരുന്നു പൊലീസ് നിലപാട്. ഒടുവിൽ റവന്യു വകുപ്പ് ആഴ്ചകൾക്കു ശേഷം ചെളിയിൽ നിന്നു വാഹനം പുറത്തെടുത്തു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു.
---------------
Hindusthan Samachar / Roshith K