Enter your Email Address to subscribe to our newsletters
Kerala, 2 മെയ് (H.S.)
ജയ്‌പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് തൊട്ടരികെയെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 100 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെ നെറ്റ് റണ്‍റേറ്റില്‍ വമ്പന്‍ കുതിപ്പ് നടത്തിയ മുംബൈ 14 പോയന്‍റുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു ജയം കൂടി നേടിയാല്‍ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവും. എന്നാല്‍ രണ്ടു മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളെക്കാള്‍ ഒരു മത്സരം അധികം കളിച്ചതിനാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് മുംബൈക്ക് ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല.
---------------
Hindusthan Samachar / Roshith K