Enter your Email Address to subscribe to our newsletters
Kerala, 5 മെയ് (H.S.)
പ്രമുഖ സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഓട്ടന്‍തുള്ളല്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി നായകനയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്റ്റില്‍ തുടങ്ങി അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ.. മഹാറാണി എന്നിങ്ങനെ വ്യത്യസ്ഥമായ ചിത്രങ്ങള്‍ ഒരുക്കിയ മാര്‍ത്താണ്ഡന്റെ പുതിയ ചിത്രമാണ് ഓട്ടംതുള്ളല്‍.കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ക്ഷേത്രത്തില്‍ വച്ചു തിരി തെളിഞ്ഞു.
അഞ്ചുമനക്ഷേത്ര സന്നിധിയില്‍ത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ ചിത്രീകരണവും. മേത്താനം എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ പൂര്‍ണ്ണമായും നര്‍മ്മത്തിലൂടെയും, ഒപ്പം ഇത്തിരി ഹൊറര്‍ പശ്ചാത്തലത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു നാട്ടിന്‍പുറത്തിന്റെ പച്ചയായ ജീവിതം അവതരിപ്പിക്കുകയാണ്. ഒരു നായകനെ കേന്ദ്രികരിച്ചല്ല മറിച്ച് നിരവധി കഥാപാത്രങ്ങള കേന്ദ്രീകരിച്ചു കൊണ്ടുള്ള അവതരണമാണ് മാര്‍ത്താണ്ഡന്‍ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മ്മിക്കുന്നത്.
വിജയരാഘവന്‍ ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ്.കെ.യു , ബിനു ശിവറാം,ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ , കുട്ടി അഖില്‍ ജറോം, ബിപിന്‍ ചന്ദ്രന്‍, വൈക്കം ഭാസി, പ്രിയനന്ദന്‍,ആദിനാട് ശശി, പ്രിയനന്ദന്‍, റോയ് തോമസ്, മാസ്റ്റര്‍ ശ്രീപത് യാന്‍, അനിയപ്പന്‍, ശ്രീരാജ് . പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, ബിന്ദു അനീഷ് : ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവര്‍ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
---------------
Hindusthan Samachar / Sreejith S