Enter your Email Address to subscribe to our newsletters
Kerala, 7 മെയ് (H.S.)
ഓര്‍ത്തുവയ്ക്കാന്‍ ഒരു പിടി മനോഹരമായ ഗാനങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകന്‍ അലക്‌സ് പോള്‍ സിനിമാ സംവിധായകനാകുന്നു.എവേക് എന്ന ചിത്രമാണ് അലക്‌സ് പോള്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്‌സ് പോള്‍.കഥയിലും ,അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകള്‍ നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
പാന്‍ ഇന്‍ഡ്യന്‍ മൂവിസിന്റെ ബാനറില്‍ അഡ്വ.ബിനു,. ജയകുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരുപാന്‍ ഇന്‍ഡ്യന്‍ സിനിമയായി ഇന്‍ഡ്യയിലെ വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്. കാംബസ് ഹൊറര്‍ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
പോപ്പുലര്‍ സിനിമകളായ സലാര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാര്‍ത്തികേയദേവ് ആണ് ഈ ചിത്രത്തിലെ നായകന്‍.
എമ്പുരാനില്‍ പ്രഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിച്ചത് ഈ നടനാണ്. വിന്‍സിറ്റയാണു നായിക. സിദ്ദിഖ്, ലാല്‍, ജോണി ആന്റെണി ജോയ്മത്യൂ.
പ്രശസ്ത ബോളിവുഡ് നടന്‍ മകരദേഷ്പാണ്ഡെ,ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്. പ്രശസ്ത യൂട്യൂബറും, മീഡിയ ഇന്‍ഫ്‌ളുവന്‍സറും, ഗായികയും, ഡാന്‍സറുമായ തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
---------------
Hindusthan Samachar / Sreejith S