Enter your Email Address to subscribe to our newsletters
Kerala, 7 മെയ് (H.S.)
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് രോഹിത് ശര്‍മ. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശര്‍മ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ ുടര്‍ന്നും കളിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്റി20യില്‍നിന്നു വിരമിച്ചിരുന്നു.
''ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണ്. വെള്ള ജഴ്‌സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ ആദരമായി ഞാന്‍ കണക്കാക്കുന്നു. വര്‍ഷങ്ങളായി എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇനിയും രാജ്യത്തിനായി ഞാന്‍ കളിക്കാനിറങ്ങും.''- രോഹിത് ശര്‍മ്മ കുറിച്ചു.
67 മത്സരങ്ങളില്‍നിന്ന് 12 സെഞ്ചറികളും 18 അര്‍ധ സെഞ്ചറികളുമുള്‍പ്പടെ 4301 റണ്‍സെടുത്താണ് രോഹിത് വെള്‌ല കുപ്പായത്തിലെ കരിയര്‍ അവസാനിപ്പിക്കുന്നത്.
---------------
Hindusthan Samachar / Sreejith S