Enter your Email Address to subscribe to our newsletters
Kerala, 21 ജൂണ്‍ (H.S.)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കമ മികച്ച സ്‌കോര്‍. ഇന്ത്യ 471 ന് പുറത്തായി. രണ്ടാം ദിനം ഋഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 147 റണ്‍സെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാളും സെഞ്ചുറി നേടിയിരുന്നു.
മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീമിനെ നാനൂറ് റണ്‍സിലെത്തിച്ചു. ഋഷഭ് പന്ത് സെഞ്ചുറി തികച്ചതോടെ ഇംഗ്ലീഷ് നിര പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 430-ല്‍ നില്‍ക്കേ ഷൊയിബ് ബാഷിര്‍ കൂട്ടുകെട്ട് പൊളിച്ചു. 147 റണ്‍സെടുത്ത ഗില്ലാണ് പുറത്തായത്.
പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ ഡക്കായി മടങ്ങി. ഇംഗ്ലണ്ടിനായി ജോഷ് ടം?ഗും ബെന്‍ സ്റ്റോക്‌സും നാലുവീതം വിക്കറ്റെടുത്തു.
---------------
Hindusthan Samachar / Sreejith S