Enter your Email Address to subscribe to our newsletters
Kerala, 25 ജൂണ്‍ (H.S.)
ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ഏ.ആര്‍.ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറക്കി. യുവഗായകരില്‍ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയതാണ് ഈ ഗാനം. ധ്യാന്‍ ശ്രീനിവാസനും പുതുമുഖ ഗായിക ദില്‍ന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തില്‍ അഭിനയിക്കുന്നത്.
മലയാള സിനിമയില്‍ നിരവധി ജനപ്രീതി നേടിയ ഗാനങ്ങള്‍ ഒരുക്കിയ ബോണി - ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്‌നേഷ്യസ്സും മകന്‍ ടാന്‍സനും ചേര്‍ന്ന് ഇഗ്‌നേഷ്യസ് -ടാന്‍ സണ്‍ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടു ത്തിയിരിക്കുന്നത്. ഹസീന എസ്. കാനത്തിന്റെതാണു വരികള്‍. ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളര്‍ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോ ിഷാത്തൊഴിലാളിയായി ജീവിക്കുന്ന ഒരു യുവാവിന്റെ കഥയാണ് മലബാറിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
മാളവികാ മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിജയകുമാര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ പറവൂര്‍, സലിം ഹസ്സന്‍, ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂര്‍ ദിനേശ് പണിക്കര്‍, ദിലീപ് മേനോന്‍,നാറായണന്‍ നായര്‍, കിരണ്‍ കുമാര്‍, അംബികാ മോഹന്‍,സംവിധായ
കല്‍ മനു സുധാകര്‍ എന്നിവരും പ്രധാന താരങ്ങളാണ്.
---------------
Hindusthan Samachar / Sreejith S